Monday, February 19, 2007

എന്‍റെ അസൂയകള്‍

എന്‍റെ അനിയന്‍റെ ഭാര്യയുടെ മുട്ടോളമെത്തുന്ന ഇടതൂര്ന്ന മുടി കണ്ട് എനിയ്ക്ക് അസൂയയുണ്ടാവുന്നു,എന്‍റെ തോളോളം മുറിച്ചിട്ട മുടിയെ ഓര്‍ത്ത്

അറബിപെണ്ണുങ്ങളുടെ നിറവും ഒരു കുത്തോ കോമയോ ഇല്ലാത്ത മുഖവും എന്നില്‍
അസൂയയുണ്ടാക്കുന്നു, അതിനേക്കാള്‍ കേമമെന്ന് എന്‍റെ രാമന്‍ പറയാറുള്ള എന്‍റെ
സൌന്ദര്യത്തെ ഓര്‍ത്ത്


ഈണത്തോടെ ശബ്ദമാധുര്യത്തോടെ ഒരു വരി പാടാന്‍ കഴിയുന്ന ആരോടും എനിക്ക് അസൂയതോന്നുന്നു,എനിക്കില്ലാതെ പോയ കഴിവിനെ ഓര്‍ത്ത്

എന്‍റെ കൂട്ടുകാര്‍ അവരുടെ അച്ഛന്മാരെ പറ്റി വാചാലരാകുമ്പോള്‍ എനിക്കവരോട് അസൂയ തോന്നുന്നു, ബാല്യത്തിലെ നഷ്ടപ്പെട്ട എന്‍റെ അച്ഛനെ ഓര്‍ത്ത്,എനിക്ക് നഷ്ടപ്പെട്ട വാത്സല്യത്തെ ഓര്‍ത്ത്

എന്‍റെ രാമന്‍റെ പെങ്ങള്‍ അളിയനെ പറ്റി പരാതി പറയുകയും രാമനത് ചോദിക്കാന്‍ പോകുകയും ചെയ്യുന്നത് കാണൂമ്പോള്‍ എനിക്കവളോട് അസൂയ തോന്നുന്നു, എന്‍റെ രാമനെ പേടിപ്പിക്കാന്‍ എനിക്കിങ്ങനെ ഒരു ആങ്ങളയില്ലാതെ പോയല്ലോ എന്നോര്‍ത്ത്.

ബ്ലോഗില്‍ ചിലരെഴുതുന്നതുകാണുമ്പോള്‍ എനിക്കവരോട് അസൂയയുണ്ടാകുന്നു ,
അവരുടെ നര്മ്മ ഭാവനയും കഴിവും എനിക്കില്ലാതെ പോയല്ലോന്ന് ഓര്ത്ത്

അര്ഹതയില്ലാത്ത സൌഭാഗ്യങ്ങള്‍ ചിലരനുഭവിക്കുന്നതുകാണുമ്പോള്‍ എനിക്കവരോട് അസൂയയും ദേഷ്യവും തോന്നുന്നു-ഇന്ന് അതവരുടെ ഭാഗ്യം എന്നു കരുതി ഞാന്‍ സമാധാനിക്കുന്നു.

ഇതിലേതാണ് എന്നെ ലോകത്തിലേക്ക് വെച്ച് ഏറ്റവും ചീത്ത സ്ത്രീയാക്കുന്നത്?

എന്നെ ഹൃദയത്തോട് ചേര്ത്ത് പിടിച്ച് സ്നേഹിക്കാന്‍ എന്‍റെ രാമനും മോനും പിന്നെ എന്‍റെ അമ്മയും ചേച്ചിമാരും കുടുംബവും ഉള്ളപ്പോള്‍ എനിക്കെന്നോട് തന്നെ അസൂയ തോന്നിയാല്‍ പോരെ ?

23 comments:

മനോജ് കുമാർ വട്ടക്കാട്ട് said...

അവനവന്റെ ഒരു മുറം വച്ച്‌ ആരാന്റെ അര മുറം നോക്കുക നമ്മുടെയൊക്കെ ശീലം തന്നെ.

ശാലിനി said...

ശരിയാണ് മൈഥിലി. നമുക്കില്ലാത്തത് മറ്റുള്ളവര്‍ക്ക് ഉണ്ടാകുമ്പോള്‍ അസൂയ തോന്നും. സന്തോഷം തോന്നുന്നതോ, ഈ “അവര്‍ക്ക്” പല കാര്യത്തിലും നമ്മളോട് അസൂയയാണെന്നറിയുമ്പോള്‍ ...

ആ അനിയത്തിക്ക് ചേച്ചിയുടെ മുടിയൊരുക്കാന്‍ എന്തെളുപ്പമാണെന്നുള്ള അസൂയയാവാം....

“ന്നെ ഹൃദയത്തോട് ചേര്ത്ത് പിടിച്ച് സ്നേഹിക്കാന്‍ എന്‍റെ രാമനും മോനും പിന്നെ എന്‍റെ അമ്മയും മൂന്ന് ചേച്ചിമാരും കുടുംബവും ഉള്ളപ്പോള്‍ എനിക്കെന്നോട് തന്നെ അസൂയ തോന്നിയാല്‍ പോരെ ?“ അതാണ് ശരി.

sandoz said...

ഇത്‌ വായിച്ചപ്പോ..എനിക്ക്‌ ക്ലിക്ക്‌ ചെയ്ത ഒരു കാര്യം പറയട്ടെ.......ആങ്ങള ഉണ്ടായിരുന്നെങ്കില്‍ മൈഥിലി തീര്‍ച്ചയായിട്ടും രാമനിട്ട്‌ രണ്ടെണ്ണം പൊട്ടിക്കാന്‍ ഓര്‍ഡര്‍ കൊടുക്കുമായിരുന്നു എന്ന ഒരു സൂചന ഇല്ലേ......
[ഞാന്‍ നാട്ടില്‍ ഇല്ല എന്ന് പ്രത്യേകം പറയണ്ടല്ലോ]

Rasheed Chalil said...

മൈഥിലീ നല്ല പോസ്റ്റ്...

തമനു said...

പന്ന്യന്‍ രവീന്ദ്രന്റെ മുടി കണ്ട്‌ എനിക്കസൂയ തോന്നുന്നു, ബാര്‍ബര്‍മാര്‍ വളരെ കഷ്ടപ്പെട്ടു കണ്ടുപിടിച്ച്‌ മുറിക്കാറുള്ള എന്റെ മുടിയെ ഓര്‍ത്ത്‌.

അറബിപ്പെണ്ണുങ്ങളുടെ നിറവും, മുഖവും എന്നില്‍ അസൂയയുണ്ടാക്കുന്നു, അവരെയോര്‍ത്തല്ല, അവരുടെ ഭര്‍ത്താക്കന്മാരെയോര്‍ത്ത്‌.

......
......

തമനേടെ ആങ്ങള ഇടക്കിടക്ക്‌ എന്റെ കുത്തിനു പിടിച്ച്‌ ചീത്ത വിളിക്കുമ്പോല്‍ എനിക്കു അസൂയ തോന്നുന്നു, കല്യാണ പ്രായമെത്താത്ത ആ പയ്യന്റെ ഭാഗ്യത്തെയോര്‍ത്ത്‌.
....
....

ഓഫീസിലിരുന്ന്‌ ബ്ലോഗ്‌ ചെയ്താലും കൃത്യമായി ശമ്പളം കിട്ടാറുള്ള എനിക്കു എന്നോടു തന്നെ അസൂയ തോന്നിയാല്‍ പോരെ, ഞാനെന്തിനാ ഇത്ര പൊട്ടന്മാര്‍ക്കു പോലും എന്റെ ബോസാകാമല്ലോ എന്നൊര്‍ത്ത്‌ അസൂയപ്പെടുന്നേ..


ഹഹഹഹ ......... നല്ല പോസ്റ്റ്‌ മൈഥിലീ.. അടി പൊളി.

സുല്‍ |Sul said...

ഇതുവായിച്ചു കഴിഞ്ഞപ്പോള്‍ മൈഥിലിയോടെനിക്കസൂയ ഒന്നും ഇല്ല കേട്ടൊ

-സുല്‍

Anonymous said...

എന്തായാലും നന്നായി
അഗ്രജന്‍ റെ ബ്ലോഗില്‍ ഞാന്‍ ഇത് പറഞ്ഞതേ ഉള്ളൂ. ഇനിയിത് അതിനുള്ള മറുപടിയാണോന്ന് ഞാന്‍ അസൂയപ്പെട്ടാല്‍ എന്നെ കുറ്റം പറയരുത്

എന്തായാലും നന്നായി. അസൂയയ്ക്ക് മരുന്നില്ലല്ലൊ.

തറവാടി said...

വായിച്ചു :)

വേണു venu said...

ആകാശത്തേയ്ക്കു മാത്രം നോക്കാതെ തറയിലേയ്ക്കും നോക്കിയാല്‍ നമുക്കു നമ്മളോടും അസൂയ തോന്നും.
മൈഥിലീ വളരെ ഇഷ്ടപ്പെട്ടു.:)

മുസ്തഫ|musthapha said...

മൈഥിലീ,

നല്ല പോസ്റ്റ്... നന്നായിരിക്കുന്നു.

സ്വന്തം അസൂയകള്‍ ഇത്രയും നന്നായി കച്ചവടം ചെയ്തല്ലോ... എനിക്കസൂയ തോന്നുന്നു :)

ആവസാനത്തെ ആ ചോദ്യം ചിന്തിക്കബിള്‍.

Mubarak Merchant said...

പല തരത്തിലുള്ള അസൂയകളെക്കുറിച്ച് വളരെ വിജ്ഞാനം പകരുന്നതാണ് മൈഥിലിയുടെ ഈ പോസ്റ്റ്. മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പന്നിപ്പടക്കം പോലെ കമന്റുകള്‍ തുരുതുരാ വീഴുന്നതില്‍ അസൂയാലുക്കളായ എല്ലാ ബ്ലോഗെഴുത്തുകാരും നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒരു പോസ്റ്റാണിത്. ഇനി കുനുഷ്ഠ്, കുന്നായ്മ മുതലായ സ്ത്രീ സഹജമായ മറ്റ് സവിശേഷതകളെക്കുറിച്ചും ഒരു പോസ്റ്റിട്ടാല്‍ നന്നായിരുന്നു.

Ziya said...

സത്യത്തില്‍ അസൂയ തൊട്ടുതീണ്ടിയിട്ടില്ലാത്തവനാണ് ഞാന്‍.
സൌന്ദര്യം, ബുദ്ധി, നര്‍മ്മബോധം, കാര്യശേഷി, കായികക്ഷമത, വിവേകം, വിജ്ഞാനം ഈ വക കാര്യങ്ങളിലെല്ലാം മറ്റുള്ളവര്‍
എന്നെയോര്‍ത്ത് അസൂയപ്പെടുന്നത് കാണുമ്പോള്‍ പക്ഷേ-എനിക്കെന്നോടു തന്നെ അസൂയ
ഹോ ഈ അസൂയേടെ ഒരു കാര്യമേ

Devadas V.M. said...

:)
ഈ പോസ്റ്റിനോടും എനിക്ക് അല്‍പ്പം അസൂയ ഇല്ലയ്മ ഇല്യാതെയില്ല.

സു | Su said...

പാവം അസൂയ.

ഇടിവാള്‍ said...

നല്ല സത്യസന്ധമായ പോസ്റ്റ്! ഇഷ്ടപ്പെട്ടു...

എനിക്കും എന്തൊക്കെ അസൂയകളാണെന്നോ? ഓരോ ആഗ്രഹങ്ങളു സാധിക്കും തോറും അതിലും വലുതു കാണുപോ അസൂയയും ആഗ്രഹവും!

10 കിട്ടുകില്‍ 100 മതിയെന്നും..
ശതമാകില്‍ സഹസ്രം... അങ്ങനെയല്ലേ ലോകതത്വം.. !

ആശംസകള്‍

Inji Pennu said...

എനിക്ക് ശരിക്കും ഏറ്റവും കൂടുതല്‍ അസൂയ ഉള്ളത് മൂന്ന് വയസ്സിനു താഴെയുള്ള കൊച്ചു പിള്ളേരെ കാണുമ്പോളാണ്. എന്തൊരു സുഖമാണെന്നേ അവര്‍ക്ക്.. കരഞ്ഞാ‍ല്‍ അപ്പൊ പാല്‍,ഏറ്റവും നല്ല ഭക്ഷണം അതും ആരെങ്കിലും വാരി തരും, ഒരു ജോലിയും ചെയ്യണ്ട, യാതൊരു വിധ ടെന്‍ഷനും അടിക്കണ്ട, എന്തു കുറുമ്പ് കാണിച്ചാലും ആരും വഴക്ക് പറയില്ല, ആരെങ്കിലും വരുമ്പോ നെറയേ മുട്ടായി കൊണ്ട് വരും, ബര്‍ത്തഡേ ആണെങ്കില്‍ പിന്നെ പറയേം വേണ്ടാ ഗിഫ്റ്റ് ഇഷ്ടം പോലെ, ഐസ്ക്രീമുകള്‍, കേക്കുകള്‍ അങ്ങിനെ യാതൊരു ഗില്‍റ്റി ഫീലിങ്ങും ഇല്ലാണ്ട് അകത്താക്കാം, ഒന്നും പഠിക്കണ്ട, എല്ലാരും കൊഞ്ചിക്കും, കുളിപ്പിക്കും, ഒരുക്കും..
ചുമ്മാ കാള കളിച്ച് നടക്കുന്നതിനു സൊ ക്യൂട്ട് എന്ന് വിശേഷണവും...
സത്യായിട്ട് ഈ കുഞ്ഞി പിള്ളേരെ കാണുമ്പൊ...
ഉം.....!

chithrakaran:ചിത്രകാരന്‍ said...

"എന്നെ ഹൃദയത്തോട് ചേര്ത്ത് പിടിച്ച് സ്നേഹിക്കാന്‍ എന്‍റെ രാമനും മോനും പിന്നെ എന്‍റെ അമ്മയും ചേച്ചിമാരും കുടുംബവും ഉള്ളപ്പോള്‍ എനിക്കെന്നോട് തന്നെ അസൂയ തോന്നിയാല്‍ പോരെ ?"

ഈ ഹൃദയശുദ്ധിയോട്‌ ആര്‍ക്കാണ്‌ അസൂയ തോന്നാതിരിക്കുക...!!

മുല്ലപ്പൂ said...

മൈഥിലീ,
അസൂയ ആകാശത്തോളം വളരട്ടെ,
മേഘം പോലെ ലോലവും. ഒരു സൂര്യന്റെ കാന്തിയില്‍ പെയ്ത് ,അതു ഇല്ലതെ ആവട്ടെ.


നല്ലപോസ്റ്റ്.

ഏറനാടന്‍ said...

അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നാരാ പറഞ്ഞത്‌? ശുദ്ധ അസംബന്ധം! കഷണ്ടിക്ക്‌ Gulfgate-ഉണ്ട്‌. അസൂയക്ക്‌ മൈഥിലിയുടെ പോസ്‌റ്റുണ്ട്‌. (ദിനേന ഓടിച്ചുവായിക്കുക എത്രവേണേലും) അസൂയ പമ്പകേറാം..

ബിന്ദു said...

ഹായ്! നന്നായിട്ടുണ്ട്.(കണ്ടില്ലെ എനിക്കനസൂയ ഇല്ല. :) )

ദിവാസ്വപ്നം said...

ha ha

nice post

പ്രിയംവദ-priyamvada said...

:-)

qw_er_ty

മൈഥിലി said...

പടിപ്പുരേ :)
ശാലിനീ :) നന്ദി
സാന്‍ഡോസെ:)ശ് ശ് ശ്.......... രഹസ്യമാ
അങ്ങനെയൊരാഗ്രഹം ഇല്ലാതില്ല.
ഇത്തിരിവെട്ടം :)
സുല്ലേ :) നന്ദി
തമനുച്ചായാ :) തമനേടേ ആങ്ങള ക്ക് കുറെ അളിയന്മാരുണ്ടാവട്ടെന്ന് നമുക്ക് പ്രാര്ത്ഥിക്കാം
രാജു :) നന്ദി
തറവാടി :)
‌വേണൂ :)
അഗ്രജാ :) നന്ദി
ഇക്കാസേ :) ഉം
സിയേ :) താങ്കളൂടെ ഭാഗ്യം .താങ്കളോടെനിക്ക് അസൂയ തോന്നുന്നു
ലോനപ്പേട്ടാ :)
സൂചേച്ചി : )
ഇടിവാളേ :) നന്ദി
ഇഞ്ചീ :) ആ കുഞ്ഞുങ്ങള്‍ ഒന്ന് വലുതായാല്‍ മതിയെന്ന് കരുതുന്നുണ്ടാവും.
ചിത്രകാരാ :) നന്ദി
മുല്ലപ്പൂവേ :) അത്രയേ ഉള്ളൂ
ഏറനാടാ :) നന്ദി
ബിന്ദൂ :) അത് കലക്കി
ദിവാസ്വപ്നമേ :)
പ്രിയംവദേ :) നന്ദി