എന്‍റെ അനിയന്‍റെ ഭാര്യയുടെ മുട്ടോളമെത്തുന്ന ഇടതൂര്ന്ന മുടി കണ്ട് എനിയ്ക്ക് അസൂയയുണ്ടാവുന്നു,എന്‍റെ തോളോളം മുറിച്ചിട്ട മുടിയെ ഓര്‍ത്ത്
അറബിപെണ്ണുങ്ങളുടെ നിറവും ഒരു കുത്തോ കോമയോ ഇല്ലാത്ത മുഖവും എന്നില്‍
അസൂയയുണ്ടാക്കുന്നു, അതിനേക്കാള്‍ കേമമെന്ന് എന്‍റെ രാമന്‍ പറയാറുള്ള എന്‍റെ
സൌന്ദര്യത്തെ ഓര്‍ത്ത്
ഈണത്തോടെ ശബ്ദമാധുര്യത്തോടെ ഒരു വരി പാടാന്‍ കഴിയുന്ന ആരോടും എനിക്ക് അസൂയതോന്നുന്നു,എനിക്കില്ലാതെ പോയ കഴിവിനെ ഓര്‍ത്ത്
എന്‍റെ കൂട്ടുകാര്‍ അവരുടെ അച്ഛന്മാരെ പറ്റി വാചാലരാകുമ്പോള്‍ എനിക്കവരോട് അസൂയ തോന്നുന്നു, ബാല്യത്തിലെ നഷ്ടപ്പെട്ട എന്‍റെ അച്ഛനെ ഓര്‍ത്ത്,എനിക്ക് നഷ്ടപ്പെട്ട വാത്സല്യത്തെ ഓര്‍ത്ത്
എന്‍റെ രാമന്‍റെ പെങ്ങള്‍ അളിയനെ പറ്റി പരാതി പറയുകയും രാമനത് ചോദിക്കാന്‍ പോകുകയും ചെയ്യുന്നത് കാണൂമ്പോള്‍ എനിക്കവളോട് അസൂയ തോന്നുന്നു, എന്‍റെ രാമനെ പേടിപ്പിക്കാന്‍ എനിക്കിങ്ങനെ ഒരു ആങ്ങളയില്ലാതെ പോയല്ലോ എന്നോര്‍ത്ത്.
ബ്ലോഗില്‍ ചിലരെഴുതുന്നതുകാണുമ്പോള്‍ എനിക്കവരോട് അസൂയയുണ്ടാകുന്നു ,
അവരുടെ നര്മ്മ ഭാവനയും കഴിവും എനിക്കില്ലാതെ പോയല്ലോന്ന് ഓര്ത്ത്
അര്ഹതയില്ലാത്ത സൌഭാഗ്യങ്ങള്‍ ചിലരനുഭവിക്കുന്നതുകാണുമ്പോള്‍ എനിക്കവരോട് അസൂയയും ദേഷ്യവും തോന്നുന്നു-ഇന്ന് അതവരുടെ ഭാഗ്യം എന്നു കരുതി ഞാന്‍ സമാധാനിക്കുന്നു.
ഇതിലേതാണ് എന്നെ ലോകത്തിലേക്ക് വെച്ച് ഏറ്റവും ചീത്ത സ്ത്രീയാക്കുന്നത്?
എന്നെ ഹൃദയത്തോട് ചേര്ത്ത് പിടിച്ച് സ്നേഹിക്കാന്‍ എന്‍റെ രാമനും മോനും പിന്നെ എന്‍റെ അമ്മയും ചേച്ചിമാരും കുടുംബവും ഉള്ളപ്പോള്‍ എനിക്കെന്നോട് തന്നെ അസൂയ തോന്നിയാല്‍ പോരെ ?
Monday, February 19, 2007
Subscribe to:
Posts (Atom)